കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി. വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ഫ്രാങ്കോവിന്റെ ആവശ്യം കോടതി തള്ളി. നേരിട്ട് ഹാജരാകാനുള്ള കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നു്ള്ള ആവശ്യവും തള്ളി. വിചാരണ കൂടാതെ വിട്ടയക്കണമെന്ന വിടുതല്‍ ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റി.
ജൂലായ് ഒന്നിന് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നടപടികള്‍ക്ക് ഹാജരാവണം. 2018 ജൂണ്‍ 26 ന് കുറവിലങ്ങാട് സെന്റ് ഫ്രാന്‍സീസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീയെ ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.