ചൈനയ്ക്ക് ഡിജിറ്റല്‍ ‘അടി’

0

ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ആപ്പിട്ട് കേന്ദ്രസര്‍ക്കാര്‍. ടിക്ക്‌ടോക്ക് അടക്കം 59 ആപ്പുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷക്ക് ഭീഷണിയായതു കൊണ്ടാണ് നിരോധിക്കുന്നതെന്ന് കേന്ദ്രം.

ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് നിരോധനം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഉള്ള നിരവധി അപ്ലിക്കേഷനുകള്‍ ഇത് ഉപയോഗിക്കുന്ന യൂസേഴ്‌സിന്റെ ഡാറ്റ അനധികൃതമായി ഇന്ത്യയ്ക്ക് പുറത്തുള്ള സര്‍വറുകളിലേക്ക് മാറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഉപയോഗിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് വിവരം ലഭിച്ചിരുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.