വിക്ടേഴ്‌സില്‍ ‘കിളിക്കൊഞ്ചല്‍’

0

കുട്ടികളുടെ സമഗ്ര മാനസിക ഉല്ലാസത്തിനായി കിളിക്കൊഞ്ചല്‍ എന്ന പരിപാടി ജൂലായ് ഒന്നുമുതല്‍ ആരംഭിക്കുകയാണ്. വിക്ടേഴ്‌സ് ചാനലില്‍ രാവിലെ അര മണിക്കൂര്‍ ആണ് പരിപാടി. സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലെ വനിതാ ശിശു വികസന വകുപ്പാണ് സംഘാടകര്‍. മൂന്നുമുതല്‍ ആറ് വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പരിപാടിയില്‍ അവരുടെ സമഗ്ര വികസനം ആണ് ലക്ഷ്യമിടുന്നത്. കോവിഡ് കാലത്ത് കൂട്ടുകാരൊത്ത് കളിക്കാനും മറ്റും കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് മാനസിക ഉല്ലാസം പ്രദാനം ചെയ്യുന്നതാണ് പരിപാടി. രക്ഷിത്താക്കള്‍ക്കും ഉപകാരമാവും.