പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നു. ഈ സമയത്ത് യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണവുമായി വരുന്നത് നമ്മുടെ വിലപ്പെട്ട സമയം കളയാന്‍ മാത്രമാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷമാണിത്. ഇതുവരെ അദ്ദേഹം പറഞ്ഞതൊന്നും ക്ലച്ച് പിടിച്ചിട്ടില്ല. അതിന്റെ ജാള്യത മറയ്ക്കാനാണ് പുതിയ പുതിയ ആരോപണങ്ങളുമായി വരുന്നത്. ടെക്‌നോ സിറ്റിയിലെ കളിമണ്‍ വില്‍പ്പന, ഇ മൊബിലിറ്റി തുടങ്ങിയ ആരോപണങ്ങളുംം ഇങ്ങനെയാണ്.
വൈദ്യുതി വാഹനങ്ങള്‍ എന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയമാണ്. ചെന്നൈ ഐഐടിയിലെ പ്രൊഫസറുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വൈദ്യുതി വാഹന നയം രൂപപ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് ഇപ്പോള്‍ ആരോപിച്ച കമ്പനിക്ക് സെബി വിലക്കില്ല. അത് ആ പേരിലുള്ള ഓഡിറ്റ് കമ്പനിക്കാണ്. ഇത് കണ്‍സള്‍ട്ടേഷന്‍ കമ്പനിയാണ്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് ചുമതല കൊടുത്തതില്‍ എന്ത് ക്രമക്കേടാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയില്ല.