കൊച്ചി കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) കോളേജ് വിദ്യാർത്ഥികൾക്കായി അഖിലേന്ത്യാ തലത്തിൽ ‘ കണ്ടൽകാടുകളും പരിസ്ഥീതിയും’ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തുന്നു. ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5000, 2500, 1000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും.
ഇന്ത്യയിലെ യൂണിവേഴ്സിറ്റി/ കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഇംഗ്ളീഷ് ഭാഷയിൽ അയ്യായിരം വാക്കിൽ കഴിവായാതെ ( ടൈംസ് ന്യൂ റോമൻ -ഫോണ്ട് സൈസ് 12 ൽ) തയ്യാറാക്കിയ ഉപന്യാസം ജൂലൈ ഏഴാം തിയ്യതി 5 മണിയ്ക്ക് മുൻപായി solconnectnconsult@gmail.com / dineshkaippilly@kufos.ac.in എന്ന ഇ മെയിൽ വിലാസത്തിൽ പി.ഡി.എഫ് ഫയലായി അയക്കണം.
ഇതോടൊപ്പം കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായി ‘ ഭൂമിയുടെ സംരക്ഷണത്തിൽ കണ്ടൽകാടുകൾക്കുള്ള പങ്ക്’ എന്ന വിഷയത്തിൽ അഖില കേരള ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. A4 വലിപ്പമുള്ള ചിത്രങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. പെൻസിൽ ഡ്രോയിങ്ങ്, വാട്ടർ കളർ തുടങ്ങിയ ഏത് മാധ്യമത്തിലുള്ള ചിത്രവും അയക്കാം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 2500, 1000, 500 രൂപാ വീതം സമ്മാനവും സർട്ടിഫിക്കറ്റും ലഭിക്കും. ചിത്രങ്ങൾ ജൂലൈ 7 ന് മുൻപായി ലഭിക്കത്തവണ്ണം ഡോ.കെ.ദിനേഷ്, അക്വാകൾച്ചർ വകുപ്പ് മേധാവി, കുഫോസ്, പനങ്ങാട്, കൊച്ചി – 682506 എന്ന വിലാസത്തിൽ അയക്കണം.
കണ്ടൽകാട് സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കുഫോസിന്റെ അക്വാകൾച്ചർ വിഭാഗം കോമൺവെത്ത് ഹ്യൂമൻ ഇക്കോളജി കൌൺസിലിന്റെയും എസ്.ഓ.എൽ കണക്ട് കൺസൾട്ടിന്റെയും സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് -ഫോൺ 9446032977