ബാലാവകാശകമ്മീഷനിൽ അംഗങ്ങൾക്ക് നല്ല യോഗ്യതയും ചെയർമാന് പാർട്ടി യോഗ്യതയുമാണെന്ന് കെ.സുരേന്ദ്രൻ. വാളയാർ പോലുള്ള സംഭവങ്ങൾ നടക്കുമ്പോൾ പോക്സോ കേസുകളിൽ രാഷ്ട്രീയ ഇടപെടൽ നടത്താനാണ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പാർട്ടിക്കാരനെ കമ്മീഷൻ ചെയർമാനാക്കാൻ സർക്കാർ തീരുമാനിച്ചത്. വനിതാകമ്മീഷൻ തുറന്ന് പറഞ്ഞതു പോലെ ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം പാർട്ടി കോടതിയും പാർട്ടി പൊലീസിനെയും അനുസരിക്കുന്നവരെ തിരുകികയറ്റുകയാണ് പിണറായി സർക്കാരെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.