സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി

0

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതല്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം. എഴുതിയില്ലെങ്കില്‍ അവസാന മൂന്ന് പരീക്ഷകളുടെ ശരാശരിയാണ് എടുക്കുകയെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു.

സാഹചര്യം അനുകൂലമാവുമ്പോള്‍ മാത്രമാണ് പരീക്ഷ നടത്താനാവുക. ചില സംസ്ഥാനങ്ങള്‍ പരീക്ഷ നടത്താനാകില്ലെന്ന് ഇതിനകം നിലപാട് എടുത്തിട്ടുണ്ട്. പരീക്ഷ ഉപേക്ഷിക്കണമെന്നും ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.