ഒരു സംസ്ഥാനത്തിന് മാത്രമായി പ്രത്യേക ചട്ടം ഉണ്ടാക്കി നടപ്പാക്കാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.പ്രവാസികളുടെ മടക്കം സംബന്ധിച്ച് രാജ്യത്ത് നിയമങ്ങളുണ്ട്. കേരളം പറഞ്ഞ ചട്ടങ്ങള്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മാത്രമേ ബാധകമാക്കാനാകൂ. വന്ദേഭാരത് മിഷനില്‍ രാജ്യത്തുള്ള പൊതു ചട്ടമാണ് ബാധകമാവുകയെന്നും മുരളീധരന്‍ പറഞ്ഞു.
കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനാവില്ലെന്ന നിലപാടാണ് കേരളത്തിന് ഉണ്ടായിരുന്നത്. വലിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ആ തീരുമാനം മാറ്റിയത്. പുതിയ നിബന്ധനകള്‍ കൊണ്ടുവന്ന് പ്രവാസികളെ ബുദ്ധിമുട്ടിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇളവുകള്‍ വന്നു.
വിവാഹം കഴിക്കാന്‍ വരുന്നവരും അവരുടെ ബന്ധുക്കളും ക്വാറന്റീനില്‍ കഴിയേണ്ടതില്ലെന്നാണ് സംസ്ഥാനം പറയുന്നത്. വിവാഹ വീടുകളെ കൊറോണ വൈറസ് ഒഴിവാക്കുമെന്ന് ഏതെങ്കിലും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടോ.
വിമാനത്താവളങ്ങളില്‍ ആന്റിബോഡി ടെസ്റ്റ് നടത്തുമെന്ന് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടണ്ട്. ചിലവ് കുറഞ്ഞ ഈ സംവിധാനം നേരത്തെ എന്തുകൊണ്ട് നടപ്പാക്കിയില്ല. ട്രൂനാറ്റ് സംസ്ഥാനത്ത് നടപ്പാക്കാതെ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കണം എന്ന് പറയുന്നത് എന്തിനാണെന്നും വി മുരളീധരന്‍ ചോദിച്ചു.