ജില്ലയിൽ കോവിഡ് രോഗസാധ്യത നിലനിൽക്കുന്നതിനാൽ നിലവിൽ ഉളളതിന് പുറമേ പുതിയ കണ്ടെയൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.
കുന്ദംകുളം നഗരസഭയിലെ 07, 08, 11, 15, 19, 20 ഡിവിഷനുകൾ,
കാട്ടാകാമ്പാൽ ഗ്രാമപഞ്ചായത്തിലെ 06, 07, 09 വാർഡുകൾ,
കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ 14, 15, 16 വാർഡുകൾ,
തൃശൂർ കോർപ്പറേഷനിലെ 03, 32, 35, 36, 39, 48, 49 ഡിവിഷനുകൾ
പാട്ടുരായ്ക്കൽ ( ഡിവിഷൻ മൂന്ന്)
ചിയ്യാരം സൗത്ത് (32)
പള്ളിക്കുളം (35)
തേക്കിൻക്കാട് (36)
കൊക്കാലെ (39)
ഒളരി (48)
എൽത്തുരുത്ത് (49)
എന്നിവയേയാണ് കണ്ടെയൻമെന്റ് സോണുകളായി ജില്ലാ കളക്ടർ എസ് ഷാനവാസ് പ്രഖ്യാപിച്ചത്.
ഇവിടങ്ങളിൽ ദുരിതനിവാരണ നിയമം ക്രിമിനൽ നടപടി നിയമം 114 എന്നിവയനുസരിച്ചുളള അധികപ്രതിരോധ പ്രതികരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്. അല്ലാത്തവർക്കെതിരെ കർശന ശിക്ഷാനടപടി സ്വീകരിക്കും.