HomeKeralaമറുപടി പറഞ്ഞ് ചെന്നിത്തല

മറുപടി പറഞ്ഞ് ചെന്നിത്തല

പ്രതിപക്ഷത്തിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോടും പരാതികളോടും അക്കമിട്ട് മറുപടി പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പപ്രതിപക്ഷത്തെ എത്ര ആക്ഷോപിച്ചാലും അവഹേളിച്ചാലും കോവിഡ് പ്രതിരോധത്തിന് മുന്നിലുണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.

മുല്ലപ്പള്ളിയുടെ പരാമര്‍ശം അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വിശദീകരിച്ചു. അദ്ദേഹത്തെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളേയും പോലെ ആളുകളെ അപമാനിക്കുന്നവരില്ല.

പിണറായി വിജയന്റേയും മറ്റ് സിപിഎം നേതാക്കളുടേയും ചില പദപ്രയോഗങ്ങള്‍

താമരശ്ശേരി ബിഷപ്പിനെ പിണറായി നികൃഷ്ടജീവിയെന്ന് വിളിച്ചു

മികച്ച പാര്‍ലമെന്റേറിയനായ എന്‍ കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു. പലവട്ടം

ടി പി ടന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ കുലംകുത്തിയെന്ന് വിളിച്ചു

മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ പോലും അപമാനിച്ചു

കെ കെ രമക്കെതിരായ പദപ്രയോഗങ്ങള്‍

കായംകുളം എംഎല്‍എ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പദപ്രയോഗം മുഖ്യമന്ത്രി ഇപ്പോഴും അറിഞ്ഞില്ല

രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്റെ ഭാഷ

എം എം മണിയുടെ പദപ്രയോഗങ്ങള്‍

ഇത്തരം പദപ്രയോഗങ്ങള്‍ ഒന്നും യുഡിഎഫ് നേതാക്കള്‍ നടത്തിയിട്ടില്ല.

പ്രവാസികള്‍ക്കായി സെക്രട്ടറിയറ്റിന് മുന്നില്‍ ഞങ്ങള്‍ നടത്തിയത് ഏറെ വേദനയോടെയാണ്. പലവട്ടം ആലോചിച്ചാണ് കോവിഡ് കാലത്ത് സമരം പ്രഖ്യാപിച്ചത്. ആദ്യമായാണ് പ്രതിപക്ഷ നേതാവായ ശേഷം ഉപവാസ സമരം നടത്തിയത്. നമ്മുടെ സഹോദരന്മാര്‍ അന്യനാടുകളില്‍ മരിച്ചുവീഴുമ്പോള്‍ മുഖ്യമന്ത്രി ചെയ്യുന്നത് നീതിയാണോ. സമരത്തിന് പ്രവര്‍ത്തകര്‍ വരേണ്ടെന്ന് പറഞ്ഞിട്ടും വൈകാരിക വിഷയമായതിനാല്‍ ചിലര്‍ വന്നു. അവര്‍ക്കെതിരെ കേസെടുക്കുന്നുണ്ട്.

ടി പി ചന്ദ്രശേഖരനെ കൊന്ന കേസിലെ കുറ്റവാളിയായ പി കെ കുഞ്ഞനന്തന്റെ സംസ്‌ക്കാര ചടങ്ങില്‍ രണ്ടായിരത്തില്‍ അധികം പേരാണ് പങ്കെടുത്തത്. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നത് 20 പേരാണ്. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. പോത്തന്‍കോട് സ്‌കൂളില്‍ മന്ത്രി പങ്കെടുത്ത പരിപാടിക്കെതിരെ കേസില്ല. മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍ എന്ിവര്‍ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെയും കേസില്ല. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പങ്കെടുത്തു. പലരും മാസ്‌ക്കും ധരിച്ചിരുന്നില്ല.

Most Popular

Recent Comments