കാത്തിരിക്കണ്ട

0

ചൈനയുടെ ഏത് പ്രകോപനത്തിനും അപ്പോള്‍ തന്നെ കനത്ത തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം. അതിനുള്ള സ്വാതന്ത്ര്യം സൈന്യത്തിനുണ്ട്. രാഷ്ട്രീയ തീരുമാനത്തിന് കാത്തിരിക്കേണ്ടതില്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സംയുക്ത സൈനിക മേധാവികളുടെ യോഗത്തിലാണ് പ്രതിരോധ മന്ത്രിയുടെ നിര്‍ദേശം.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലേക്ക് ചൈന കടന്നാല്‍ കനത്ത തിരിച്ചടി നല്‍കണം. ലഡാക്ക് അതിര്‍ത്തിയില്‍ നിലവിലുള്ള തന്ത്രങ്ങള്‍ പൊളിച്ചെഴുതണം. അക്രമങ്ങളോട് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനും യോഗത്തില്‍ ധാരണയായി.