ആമസോണിലൂടെ മദ്യവും

0

ഓണ്‍ലൈന്‍ റീടെയില്‍ സ്ഥാപനമായ ആമസോണ്‍ ഇന്ത്യയില്‍ ഇനി മദ്യവും എത്തിക്കും. പശ്ചിമബംഗാളിലാണ് ആദ്യം മദ്യം എത്തിക്കുക. അതിനുള്ള അനുമതി ലഭിച്ചതായാണ് വിവരം. ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കുള്ള യോഗ്യത ആമസോണിന് ഉണ്ടെന്ന് പശ്ചിമബംഗാള്‍ ബീവറേജസ് കോര്‍പ്പറേഷന്‍ വക്താവ് പറഞ്ഞു.

ചൈനീസ് ഓണ്‍ലൈന്‍ കമ്പനിയായ അലിബാബയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് എന്ന കമ്പനിക്കും ബംഗാളില്‍ അനുമതി ലഭിച്ചതായാണ് വാര്‍ത്ത. ബംഗാളിന് പിന്നാലെ നാല് സംസ്ഥാനങ്ങളില്‍ കൂടി ആമസോണ്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്തും.