വിവാദമായ ഭൂപടത്തിന് പിന്നാലെ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയനത്തിലും ഭേദഗതി വരുത്തി നേപ്പാള്‍. ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ പൗരത്വം ലഭിക്കാന്‍ ഇനി 7 വര്‍ഷം കാത്തിരിക്കണം.
ഇന്ത്യയിലും സമാന സ്ഥിതിയാണെന്ന് വാര്‍ത്ത സ്ഥിരീകരിച്ച നേപ്പാള്‍ ആഭ്യന്തര മന്ത്രി രാം ബഹദൂര്‍ ഥാപ്പ പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ പൗരത്വ ഉപാധി നേപ്പാളിന് ബാധകമല്ലെന്ന കാര്യം മന്ത്രി മനപ്പൂര്‍വം മറച്ചുവെച്ചു.
ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി അടുത്തിടെയാണ് നേപ്പാള്‍ ഭൂപടം പുതുക്കിയത്. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരവും നേടി. ചൈന ഇന്ത്യക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ക്കൊപ്പം നേപ്പാള്‍ നടത്തുന്ന ഇന്ത്യ വിരുദ്ധ നടപടികള്‍ കൃത്യമായ ഗൂഡാലോചനയെന്നാണ് വിലയിരുത്തല്‍. ചരിത്രാതീത കാലം മുതല്‍ ഇന്ത്യയുമായുള്ള ബന്ധം വെടിഞ്ഞ് ചൈനയുമായി പുതു സൗഹൃദം ഉറപ്പിക്കുകയാണ് നേപ്പാള്‍.