വലപ്പാട് ജനമൈത്രി പോലീസ് സ്റ്റേഷനിൽ ഒഴിഞ്ഞ് കിടന്നിരുന്ന ഭൂമിയിൽ ജൈവ പച്ചക്കറി കൃഷി ത്തോട്ടം ഒരുക്കി പോലീസുകാർ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഷൻ പരിസരത്ത് പച്ചക്കറി കൃഷി സജീവമാക്കിയത്.
വിഷരഹിത പച്ചക്കറിത്തോട്ടത്തിൽ വെണ്ട, ചീര, വഴുതന, കയ്പയ്ക്ക തുടങ്ങിയ പച്ചക്കറിക്കളാണ് കൃഷി ചെയ്തിരിക്കുന്നത്. സ്റ്റേഷൻ ജോലി കഴിഞ്ഞ് ലഭിക്കുന്ന ഒഴിവു സമയം ഉപയോഗിച്ചാണ് കൃഷിത്തോട്ടം ഇവർ ഒരുക്കിയത്. ഇവർക്ക് എല്ലാ സഹായവുമായി വലപ്പാട് കുടുംബശ്രീ മിഷൻ താത്ക്കാലിക ജീവനക്കാരി രഞ്ജിനിയും ഉണ്ട്. വിളവെടുക്കുന്ന പച്ചക്കറികൾ സ്റ്റേഷൻ അടുക്കളയിലേക്കും ഉദ്യോഗസ്ഥരുടെ വീട്ടാവശ്യത്തിനുമാണ് ഉപയോഗിക്കുന്നത്. പച്ചക്കറി വിളവെടുപ്പ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ നിർവ്വഹിച്ചു.