മുല്ലപ്പള്ളി സ്വന്തം ദുര്‍ഗന്ധത്തിന്റെ തടവുകാരന്‍

0

സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്‍മാദാവസ്ഥയുടെ തടവുകാരനാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമന്ത്രി കെ കെ ഷൈലജയ്‌ക്കെതിരെ കോവിഡ് റാണി പരാമര്‍ശം നടത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു വിജയന്‍.

നിപയ്ക്ക് എതിരായ പോരാട്ടത്തില്‍ ആരോഗ്യമന്ത്രി മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ആ മന്ത്രിയെ മ്ലേഛമായി അധിക്ഷേപിക്കുമ്പോള്‍ അത് കേരളം ഒന്നാമതെത്തിയതിലുള്ള ക്ഷോഭം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.