സിപിഎമ്മിന് എന്ത് ധാര്‍മികത

0

മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി സിദ്ദിഖ്. മുല്ലപ്പള്ളിയെ ആക്ഷേപിക്കാന്‍ എന്ത് ധാര്‍മികതയാണ് സിപിഎമ്മിന് ഉള്ളതെന്നും സിദ്ദിഖ് ചോദിക്കുന്നു.

സിപിഎമ്മിലെ നേതാക്കളുടെ സംസാര ഗുണം മലയാളികള്‍ക്കറിയാം. കെ കെ രമയോടോ, ലതിക സുഭാഷിനോടോ ചോദിച്ചാലും മതി. അഭിസാരിക എന്ന വാക്ക് പ്രയോഗിച്ചത് വി എസ് അച്യുതാനന്ദനാണ്. എം എം മണിയുടെ വാക്കുകളും എ വിജയരാഘവന്റെ വാക്കുകളും ഒന്നും മറന്നിട്ടില്ല. രാജകുമാരി, റാണി എന്നിവ അസഭ്യ വാക്കാണോ. ജനവിരുദ്ധ സര്‍ക്കാരിന് മംഗള പത്രം നല്‍കലല്ല കെപിസിസി പ്രസിഡണ്ടിന്റെ ജോലിയെന്നും സിദ്ധിഖ് പറഞ്ഞു.