127

0

കേരളം കോവിഡ് രോഗത്തിന്റെ കടുത്ത ആശങ്കയിൽ. സംസ്ഥാനത്ത് രോഗീ നിരക്കിൽ ഇന്ന് ഏറ്റവും ഉയർന്ന കണക്ക് രേഖപ്പെടുത്തി. 127 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതിൽ 87 പേർ വിദേശത്ത് നിന്നും വന്നവരാണ്. 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കം വഴി മൂന്ന് പേർക്കും ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം ബാധിച്ചു.

കോവിഡ്-19 പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

കൊല്ലം-24, പാലക്കാട്-23, പത്തനംതിട്ട-17, കോഴിക്കോട്-12, എറണാകുളം- 3, കോട്ടയം-11, കാസർകോട്-7, തൃശൂർ-6, മലപ്പുറം-5, വയനാട്-5, തിരുവനന്തപുരം-5, കണ്ണൂർ-4, ആലപ്പുഴ-4, ഇടുക്കി-1.

നെഗറ്റീവ് ആയവർ

തിരുവനന്തപുരം-2, കൊല്ലം-2, പത്തനംതിട്ട-12, ആലപ്പുഴ-12, എറണാകുളം-1, മലപ്പുറം-1, പാലക്കാട്-10, കോഴിക്കോട്-11, വയനാട്-2, കണ്ണൂർ-2 കാസർകോട്-2.

ഇന്ന് 4,817 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,039 പേർക്കാണ്. നിലവിൽ ചികിത്സയിലുള്ളത് 1,450 പേരാണ്. സംസ്ഥാനത്ത് 1,39,342 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,036 പേർ ആശുപത്രികളിലുണ്ട്. 288 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 1,78,559 സാമ്പിളുകളാണ് പരിശോധിച്ചത്. 3,193 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരായ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രത്യേക മനോനിലയിലാണ് മുല്ലപ്പള്ളിയെന്ന് പിണറായി കുറ്റപ്പെടുത്തി.