രാജിവെക്കില്ല

0

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം തങ്ങള്‍ രാജിവെക്കില്ലെന്ന് ജോസ് കെ മാണി. പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് ഒഴിയണമെന്നും പി ജെ ജോസഫ് വിഭാഗത്തിന് കൈമാറണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

മുന്നണിയിലെ മുന്‍ധാരണ പാലിക്കണമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ ഇത് അനീതിയാണെന്ന് ജോസ് പറഞ്ഞു. പി ജെ ജോസഫ് തങ്ങളുടെ അണികളുടെ മനോവീര്യം കെടുത്താനാണ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.