ഒരിഞ്ച് ഭൂമി വിട്ടുകൊടുക്കില്ല

0

ഇന്ത്യന്‍ മണ്ണ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ ഒരിഞ്ച് ഭൂമി പോലും ആരുടേയും കയ്യിലില്ല. സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയിട്ടില്ല. നമ്മുടെ സൈനിക പോസ്റ്റില്‍ അവര്‍ക്ക് അധീശത്വവുമില്ല. ചൈനയ്ക്ക് നമ്മുടെ സൈന്യം ശക്തമായ മറുപടിയാണ് നല്‍കിയത്. സൈന്യം ഏത് നീക്കത്തിനും തയ്യാറാണ്. കര നാവിക വ്യോമ സേനകള്‍ സര്‍വസജ്ജമാണ്. നമ്മുടെ സേനകളെ നേരിടാന്‍ എതിരാളികള്‍ മടിക്കും. മുമ്പ് ചൈനയുടെ അതിര്‍ത്തിയില്‍ ഇന്ത്യ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇന്നതല്ല സ്ഥിതി. സേനകള്‍ക്ക് നടപടികളെടുക്കാന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷ പിന്തുണ സോണിയാഗാന്ധി ഉറപ്പുനല്‍കി. ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സോണിയ പറഞ്ഞു.