ആ തീരുമാനം വൈകിപ്പിച്ചു

0

പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ തീരുമാനം നടപ്പാക്കുന്നത് വൈകും. തീരുമാനം വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വന്ദ ഭാരത് മിഷനിലെ യാത്രകള്‍ക്ക് കൂടി കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്.

ഈ മാസം 24 വരെ വരുന്നവര്‍ക്ക് പരിശോധന വേണ്ടെന്നാണ് നിലവിലെ തീരുമാനം. 25 ആകുമ്പോഴേക്കും ട്രൂനാറ്റ് പരിശോധന നടത്താനാവുമെന്നാണ് കരുതുന്നത്. ഇതിനിടെ വിഷയത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

സംസ്ഥാന സര്‍ക്കാരിന്റേത് വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തീരുമാനം പൂര്‍ണമായും ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.