ന്യായീകരിച്ച് കെഎസ്ഇബി

0

തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന് ആവര്‍ത്തിച്ച് കെഎസ്ഇബി. വൈദ്യുതി ബില്ലില്‍ പാകപ്പിഴകളില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. വൈദ്യതി ഉപഭോഗം കൂടിയത് കൊണ്ട് മാത്രമാണ് ബില്ലിലെ തുക കൂടിയതെന്ന വാദം ചെയര്‍മാന്‍ ആവര്‍ത്തിച്ചു.

ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവുകള്‍ അടുത്ത മാസം മുതലാണ് ലഭിക്കുക. ലഭിച്ച ബില്ലിലെ തുക 5 തവണകളായി ലഭിക്കാന്‍ അപേക്ഷ നല്‍കണം. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അല്ലെങ്കില്‍ 1912 ല്‍ വിളിച്ച് ആവശ്യപ്പെടണം. തവണ വേണ്ടെങ്കില്‍ 70 ശതമാനം തുക ഇപ്പോള്‍ അടയ്ക്കാം. ബാക്കി തുക അടുത്ത മാസം സബ്‌സിഡി കഴിഞ്ഞ് അടച്ചാല്‍ മതിയെന്നും ചെയര്‍മാന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഇന്നലെ ജനങ്ങളുടെ ആശങ്ക മാറാന്‍