‘പ്രവാസികള്‍ അതിഥികളല്ല’

0

പ്രവാസികള്‍ അതിഥി തൊഴിലാളികളെ പോലെയല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അതുകൊണ്ട് തന്നെ അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാവില്ല. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലാണ് ഇക്കാര്യമുള്ളത്.

ഹൈക്കോടതിയാണ് മടങ്ങിവരുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കരിനോട് നിര്‍ദേശിച്ചത്. ഈ നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചതും ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന് അറിയിച്ചതും.