മന്ത്രിക്ക് കോവിഡ്

0

തമിഴ്‌നാട്ടില്‍ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി കെ പി അന്‍പഴകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സഹായ വിതരണങ്ങളിലും മുന്‍പന്തിയില്‍ ഉണ്ടായിരുന്നയാളാണ് മന്ത്രി അന്‍പഴകന്‍. കടുത്ത ശ്വാസം മുട്ടലുമായാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഭരണ കക്ഷിയായ എഐഎഡിഎംകെ ഒരു എംഎല്‍എയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡിഎംകെയുടെ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.