ഇന്ത്യ ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും. വൈകീട്ട് അഞ്ചിനാണ് യോഗം. തിങ്കളാഴ്ചത്തെ സംഘര്‍ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രി ദേശീയ പാര്‍ടി നേതാക്കളെ അറിയിക്കും. സേന ഉദ്യോഗസ്ഥരും ഇക്കാര്യങ്ങള്‍ വിശദീകരിക്കും എന്നാണ് വിവരം. ഭാവി നടപടികള്‍ക്ക് പിന്തുണ തേടുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
സോണിയ ഗാന്ധി, മമത ബാനര്‍ജി, ശരത് പവാര്‍, നിതീഷ് കുമാര്‍, എം കെ സ്റ്റാലിന്‍, ജഗന്‍മോഹന്‍ റെഡ്ഡി, ഡി രാജ തുടങ്ങിയവര്‍ പങ്കെടുക്കും.
അതിര്‍ത്തിയില്‍ ഇന്നും ഇന്ത്യ ചൈന സേനാതല ചര്‍ച്ച നടക്കും. മേജര്‍ ജനറല്‍ തല ചര്‍ച്ചകള്‍ പലകുറി നടന്നിട്ടും സേനാ പിന്മാറ്റത്തിന് ചൈന തയ്യാറായിട്ടില്ല. ഇതാണ് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥക്ക് പിന്നില്‍.