സച്ചി അന്തരിച്ചു

0

പ്രശസ്ത സംവിധായകന്‍ സച്ചി ( കെ ആര്‍ സച്ചിദാനന്ദന്‍) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 48 വയസായിരുന്നു.

ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് സച്ചിക്ക് ഹൃദയാഘാതം സംഭവിക്കുന്നത്. തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ചോക്ലേറ്റ് എന്ന സിനിമയിലെ തിരക്കഥ എഴുതിയാണ് സച്ചി പ്രശസ്തനാവുന്നത്. അനാര്‍ക്കലിയാണ് ആദ്യം സംവിധാനം ചെയ്ത സിനിമ. പൃഥിരാജും ബിജുമേനോനും നായകരായ ആ സിനിമ വന്‍ ഹിറ്റായിരുന്നു. അവസാന സിനിമയായ അയ്യപ്പനും കോശിയിലും ഇതേ കൂട്ടുകെട്ടായിരുന്നു. ഈ സിനിമയും ഹിറ്റായി. 12 ഓളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. മിക്ക സിനിമകളും വന്‍ വിജയമായിരുന്നു.