നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കും. ഇതിനായുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കി. ഏറെനാളത്തെ വിവാദങ്ങള്‍ക്ക് ശേഷമാണ് വിമാനത്താവളത്തിനായി 2226.13 ഏക്കര്‍ ഏറ്റെടുക്കാനുള്ള ഉത്തരവിറക്കിയത്.
ഹാരിസണ്‍ മലയാളം ഗ്രൂപ്പില്‍ നിന്ന് നേരത്തെ ഭൂമി ബിലീവേഴ്‌സ് ചര്‍ച്ച് വാങ്ങിയിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍വേ ഡയറക്ടറായിരുന്ന എം ജി രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ കേസുകളുടെ പ്രവാഹമായിരുന്നു. സുപ്രീംകോടതി വരെ അപ്പീല്‍ പോയാണ് സര്‍ക്കാര്‍ ഉത്തരവിന് തയ്യാറായത്. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായിരിക്കും ശബരിമലയില്‍ എന്നാണ് ധാരണ. തുടര്‍നടപടികള്‍ക്കായി കോട്ടയം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകാണ് ഉത്തരവിറക്കിയത്.