HomeWorldAsiaഇന്ത്യാവിരുദ്ധരായി നേപ്പാള്‍

ഇന്ത്യാവിരുദ്ധരായി നേപ്പാള്‍

ഇന്ത്യന്‍ ഭൂപ്രദേശം കൂടി ഉള്‍പ്പെടുത്തിയുള്ള ഭൂപടവുമായി നേപ്പാള്‍ മുന്നോട്ട്. ഇന്ത്യന്‍ അധീനതയിലുള്ള ചില പര്‍വ്വതങ്ങളും അവരുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഭൂപടം നേപ്പാള്‍ ഉപരിസഭയും ഏകകണ്ഠമായി പാസ്സാക്കി.

കാലാപാനി, ലിപുളേഖ്, ലിംപിയധുര എന്നീ ഇന്ത്യന്‍ പ്രദേശങ്ങളും നേപ്പാളിന്റേതാക്കി. ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനിടയിലാണ് നേപ്പാളിന്റെ പ്രകേപനം. ചൈനയുടെ ആക്രണമണവും നേപ്പാളിന്റെ പ്രകോപനവും ചേര്‍ത്ത് വായിക്കാമെന്നാണ് വിദേശകാര്യ വിദഗ്ദരുടെ അഭിപ്രായം.

നേപ്പാളില്‍ കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള സര്‍ക്കാര്‍ വന്ന ശേഷം ചൈനയോട് അടുത്തു കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ പ്രകോപിക്കുന്നത് ചൈനയുടെ പ്രീതി പറ്റാണെന്നും അതല്ല ചൈനയുടെ ആവശ്യപ്രകാരം ആണെന്നും ഉള്ള വാദഗതികള്‍ ഉണ്ട്. എന്തായാലും ഇന്ത്യയുടെ സുഹൃദ് രാജ്യമെന്നതില്‍ നിന്ന് എതിര്‍പക്ഷ രാജ്യമെന്ന രീതിയിലാവും നേപ്പാള്‍ ഇനി അറിയപ്പെടുക.

ഇന്ത്യയുടെ വിദേശ നയത്തിന്റെ കുഴപ്പമായി ചിലര്‍ പറയുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചയിലെ ചൈനയുടെ പേടിയായും ഇതിനെ വിലയിരുത്തുന്നു. എന്തായാലും ഇന്ത്യന്‍ അതിര്‍ത്തികള്‍ ഇനിമുതല്‍ കൂടുതല്‍ കലുഷിതമാവും. ഇസ്ലാമിക തീവ്രവാദികളും ക്രിമിനലുകളും നിയമവിരുദ്ധ സംഘങ്ങളും നേപ്പാളിനെ തങ്ങളുടെ പ്രിയപ്പെട്ട ഹബ്ബായി നേരത്തെ തന്നെ കണ്ടിരുന്നു. പുതിയസാഹചര്യത്തില്‍ ഇതി കൂടുതല്‍ ശക്തമാവും. കൂടാതെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാളിന്റെ പരോക്ഷ പിന്തുണയും കിട്ടും.

നേപ്പാളിന്റെ കൃത്രിമമായ ഭൂപട വിപുലീകരണം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.നീതീകരിക്കാനാവാത്ത പ്രവര്‍ത്തിയില്‍ നിന്ന് നേപ്പാള്‍ പിന്മാറണമെന്നും അനുരാഗ് പറഞ്ഞു.

Most Popular

Recent Comments