പ്രകോപിപ്പിച്ചാല്‍ കനത്ത മറുപടി

0

ഇന്ത്യ എന്നും സമാധാനമാണ് അഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ കനത്ത മറുപടി കൊടുക്കാന്‍ ഇന്ത്യ സര്‍വസജ്ജമാണ്. അതെന്ത് സാഹചര്യമായാലും. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ധീരസൈനികരുടെ ത്യാഗം വെറുതെയാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധി വിലയിരുത്താന്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുമ്പ് ഇറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ചൈനയ്ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്. ചൈനയോട് ഏറ്റുമുട്ടി മരിച്ച സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനം കൊള്ളുന്നു. അവരുടെ ത്യാഗം വെറുതെയാവില്ല. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും പരമാധികാരവും പരമപ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വീരമൃത്യു വരിച്ച സൈനികര്‍ക്കായി രണ്ട് മിനിറ്റ് മൗനമാചരിച്ച ശേഷമാണ് യോഗം തുടങ്ങിയത്.