മമത ഒപ്പമുണ്ട്

0

ലഡാക്കില്‍ വീരമത്യു വരിച്ച രണ്ട് സൈനികരുടെ കുടുംബത്തോടൊപ്പം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനയുടെ ആക്രമത്തില്‍ വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.

രാജേഷ് ഒറാങ്ക്, ബിപുല്‍ റോയ് എന്നീ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. കൂടാതെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. രാജ്യത്തിനായി അവര്‍ ചെയ്ത ത്യാഗത്തിനും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായ നഷ്ടത്തിനും പകരം നല്‍കാന്‍ ന്നെിനുമാകില്ല. ഈ ഘട്ടത്തില്‍ അവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും മമത ബാനര്‍ജി ട്വീറ്റ് ചെയ്ത്.