അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ലകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി. 19ന് വൈകീട്ട് അഞ്ചിനാണ് യോഗം ചേരുക. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം വിളിച്ചിട്ടുള്ളത്.
പ്രധാന രാഷ്ട്രീയ പാര്‍ടികളുടെ ദേശീയ അധ്യക്ഷന്മാരെ ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലഡാക്കില്‍ നടന്ന സംഭവത്തില്‍ ഇന്ത്യ ഇതുവരെ കാര്യമായി വിശദീകരിച്ചിട്ടില്ല. സര്‍വകക്ഷി യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചേക്കും. കൂടാതെ ഭാവി നടപടികള്‍ക്ക് പിന്തുണ തേടാനും സര്‍ക്കാര്‍ ശ്രമിക്കും. ഒരു കേണല്‍ അടക്കം 20 സൈനികരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. നിരവധി സൈനികര്‍ക്ക് ഗുരുതര പരിക്കുണ്ട്. ചൈനയുമായ അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ജില്ലകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.