ഇന്ത്യക്ക് നഷ്ടമായത് ഇരുപതിലേറെ വീര
ജവാന്മാരെ
ചൈനക്ക് 43 സൈനികരെ
ഇന്ത്യ-ചൈന അതിര്‍ത്തി സമാധാനത്തിലേക്ക്. ഇരു സൈനികരും നിയന്ത്രണ രേഖയില്‍ നിന്ന് ഉള്ളിലേക്ക് പിന്മാറിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ഇതിനായി ഇരു രാജ്യങ്ങള്‍ക്കും നിരവധി ജീവനുകള്‍ നഷ്ടമായി.
ഇന്ത്യക്ക് നഷ്ടമായത് ഇരുപതിലേറെ വീര ജവാന്മാരെ. ചൈനക്ക് 43 സൈനികരെ നഷ്ടമായതാണ് വിവരം. എന്നാല്‍ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘര്‍ഷം കുറയ്ക്കാന്‍ മാരത്തോണ്‍ ചര്‍ച്ചകളാണ് നടന്നത്. ഇതില്‍ ധാരണയാകുമ്പോഴേക്കും ഇരുവശത്തുമായി 60ല്‍ അധികം സൈനികരെ നഷ്ടമായി. ഇപ്പോള്‍ ലഡാക്ക് അതിര്‍ത്തി ശാന്തമാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന സംഘര്‍ഷങ്ങളില്‍ കേണല്‍ അടക്കം മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചുവെന്നാണ് ആദ്യം ലഭിച്ച വാര്‍ത്ത. പിന്നീടാണ് 17 സൈനികര്‍ കൂടി മരിച്ചത് അറിയുന്നത്. മരണം ഇനിയും കൂടുമെന്നും പറയപ്പെടുന്നു. രാത്രി പൂജ്യത്തിനും താഴെയാണ് ഇവിടുത്തെ തണുപ്പ്. ഇതാണ് സൈനികരുടെ മരണം കൂടാനുള്ള കാരണമായി പറയുന്നു.
സൈനികര്‍ തോക്കോ വെടിക്കോപ്പുകളോ ഉപയോഗിച്ചില്ല എന്നാണ് പറയുന്നത്. വാക്കേറ്റത്തില്‍ തുടങ്ങി, കയ്യാങ്കളിയും കല്ലേറും ആയി എന്നും ഇതിലാണ് മരണം സംഭവിച്ചതെന്നും വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.