വിവാദം തുടരുമ്പോഴും പ്രവാസികളോട് വിട്ടുവീഴ്ചയില്ലാതെ കേരള സര്‍ക്കാര്‍. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം വന്നാല്‍ മതിയെന്ന് സര്‍ക്കാര്‍.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ തന്നെയാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി ഇ പി ജയരാജന്‍ വിശദീകരിച്ചു. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരാനാകില്ലെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കത്തയച്ചത്. ഈ കത്ത് വന്‍വിവാദമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷവും ബിജെപിയും ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിലാണ് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന മന്ത്രിയുടെ വിശദീകരണം.
പ്രവാസികള്‍ വരേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്രപ്പെടുത്തി. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റെ നിലപാട് ക്രൂരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു. പ്രവാസികള്‍ക്കായി യാതൊന്നും സംസ്ഥാനം ചെയ്തിട്ടില്ല. ഒരുക്കങ്ങള്‍ നടത്തി എന്ന പ്രചരണം മാത്രമാണുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.