അതിര്‍ത്തിയില്‍ ചൈനീസ് വെടിവെയ്പ്പ്
3 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
മരിച്ചവരില്‍ കേണലും
ചൈനീസ് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ഒരു കേണലും രണ്ട് സൈനികരുമാണ് വീരമൃത്യു വരിച്ചത്.
ലഡാക്കിലാണ് നിയന്ത്രണ രേഖക്കരികില്‍ നിന്ന് ചൈനയുടെ സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിവെയ്ച്ചത്. ഇന്ത്യന്‍ സേന തിരിച്ചു വെടിവെച്ചു. ചൈനയുടെ ഭാഗത്തെ ആള്‍നാശം അറിവായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല ചര്‍ച്ചക്ക് ശേഷം അതിര്‍ത്തി ശാന്തമായി വരികയായിരുന്നു. ഇതിനിടയിലാണ് ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനം.
ചൈനയുടെ ആക്രമത്തിന് പിന്നാലെ പ്രതിരോധ മന്ത്രിയുമായി സംയുക്ത സേന തലവന്‍ ബിപിന്‍ റാവത്ത് കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.