കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂരിലെ മാര്‍ക്കറ്റുകള്‍ അടച്ചു. ശക്തന്‍ മാര്‍ക്കറ്റിലെ പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളാണ് അടച്ചത്. ഇന്നും നാളെയുമാണ് അടക്കുക.
സമ്പര്‍ക്കം വഴി രോഗം പടരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കി തുടങ്ങി. കഴിഞ്ഞ 43 ദിവസങ്ങള്‍ക്കുള്ളില്‍ 45 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചിരുന്നു. ഇതില്‍ 24 ആരോഗ്യ പ്രവര്‍ത്തകരും ഉണ്ട്. 146 കോവിഡ് രോഗികള്‍ ജില്ലയില്‍ ഉണ്ടെന്നാണ് ഇന്നലെ വരെയുള്ള കണക്ക്.