വഖഫ് ബോര്‍ഡിന്റെ ഭൂമി നിമയവിരുദ്ധമായി വിറ്റ സംഭവത്തില്‍ മുസ്ലീംലീഗ് എംഎല്‍എ കുടുങ്ങിയേക്കും. ലീഗ് എംഎല്‍എ എം സി കമറുദ്ദീനെതിരെ കേസ് എടുക്കാന്‍ ധാരണയായി.
തൃക്കരിപ്പൂരില്‍ വഖഫ് ബോര്‍ഡിന്റെ ഭൂമി നിയമവിരുദ്ധമായി വിറ്റെന്നാണ് പരാതി. കമറുദ്ദീന്‍ ചെയര്‍മാനായ ട്രസ്റ്റിനാണ് ഭൂമി വിറ്റത്. വഖഫ് ബോര്‍ഡിന്റെ പ്രാഥമിക അന്വേഷണത്തിലാണ് നിയമവിരുദ്ധ കൈമാറ്റം കണ്ടെത്തിയത്. രണ്ട് ഏക്കറോളം ഭൂമിയാണ് അനധികൃതമായി വിറ്റത്. ഭൂമി വിറ്റ ജാമിയ സാദിയ ഇസ്ലാമിയ സംഘടനയ്ക്കും എംല്‍എക്കും വിശദീകരണം ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചു.