മൃതദേഹം ദഹിപ്പിക്കാമെന്ന് അതിരൂപത
വിപ്ലവകരമായ തീരുമാനവുമായി തൃശൂര്‍ അതിരൂപത. മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ അനുവദിച്ച് അതിരൂപതയുടെ സര്‍ക്കുലര്‍. ഒല്ലൂര്‍ പള്ളിയുടെ ഫേസ്ബുക്ക് പേജിലാണ് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചത്. എല്ലാ പള്ളികള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് മരിച്ച വിശ്വാസിയുടെ മൃതദേഹം സ്വന്തം വീട്ടുവളപ്പില്‍ ദഹിപ്പിക്കാമെന്നാണ് അതിരൂപത പറഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്നത്. സെമിത്തേരിയിലോ പള്ളിപ്പറമ്പിലോ സ്ഥലമില്ലെങ്കില്‍ വീട്ടു വളപ്പില്‍ ദഹിപ്പിക്കാം. ഭൗതികാവശിഷ്ടം സെമിത്തേരിയില്‍ എത്തിച്ചാല്‍ മതിയെന്നും സര്‍ക്കുലര്‍ പവറയുന്നു.
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ജനങ്ങളുടെ എതിര്‍പ്പ് മൂലം ഏറെ വൈകിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇതേ പ്രശ്‌നം ഉണ്ടായി. കൂടാതെ കോവിഡ് ബാധയും മരണവും കൂടുകയാണ്. ഇതെല്ലാം പരിഗണിച്ചാണ് അതിരൂപതയുടെ തീരുമാനമെന്നാണ് കരുതുന്നത്.