പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് ഇന്നും നാളെയും നടക്കും. കേരള മുഖ്യമന്ത്രിയ്ക്ക് സംസാരിക്കാനുള്ള അവസരം ഇന്നാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.
ഇന്ന് 21 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് സംസാരിക്കാന്‍ അവസരം. മിക്കവാറും മൂന്നാമത് സംസാരിക്കാനുള്ള അവസരമാവും കേരള മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുക.