അവസാനം ഔട്ട്

0

സംരക്ഷിച്ച് സംരക്ഷിച്ച് മടുത്തപ്പോള്‍ പാര്‍ടിയും പറഞ്ഞു … ഔട്ട്. സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സിപിഎം പുറത്താക്കി. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് പാര്‍ടി പറയുന്നതെങ്കിലും നിരവധി ഗുരുതര ആരോപണങ്ങള്‍ കൂടെയുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ വ്യവസായിക്കെതിരെ ക്വട്ടേഷന്‍, പ്രളയ ഫണ്ട് തട്ടിപ്പ്, സ്ഥലം എസ്‌ഐയെ ഭിഷണിപ്പെടുത്തല്‍, ലോക്ക ഡൗണ്‍ ലംഘിച്ച് യാത്ര, പൊലീസുകാരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി ആരോപണങ്ങളാണ് സക്കീര്‍ ഹുസൈനെതിരെ വന്നത്. എന്നാല്‍ എന്നും ഇയാളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സിപിഎം എടുത്തിരുന്നത്. സൈബര്‍ സഖാക്കളും ഇദ്ദേഹത്തിനായി പ്രചാരണം നടത്തി. ഇപ്പോള്‍ ഒട്ടും സംരക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പുറത്താക്കല്‍ എന്നാണ് വിവരം.

നാല് വീടാണ് സിപിഎം ഏരിയ സെക്രട്ടറിയായ സക്കീര്‍ ഹുസെനുള്ളത്. ഇതെല്ലാം ക്രമക്കേടുകളിലൂണ്ടാക്കിയ പണം കൊണ്ടാണ് നിര്‍മിച്ചതെന്നാണ് സി എം ദിനേശ് മണി, പി ആര്‍ മുരളി എന്നിവരുടെ സമിതിയുടെ കണ്ടെത്തല്‍.