തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കോവിഡ് വൈറസ് ബാധ അതിതീവ്ര മേഖലകള്‍ അടച്ചിടണമെന്ന് വിദഗ്ദ സമിതി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ഈമാസം 30 വരെയാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍.
തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം ആശങ്കയായിട്ടുണ്ട്. 44,000 ല്‍ അധികമായി രോഗികള്‍. ഇതില്‍ 32,000 പേര്‍ ചെന്നൈയിലാണ്. തമിഴ്‌നാട് സെക്രട്ടറിയറ്റില്‍ 127 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.