സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഒരു മരണവും. ഇതോടെ സംസ്ഥാനത്തെ മരണം 20 ആയി. ഇന്നത്തെ രോഗികളില്‍ 49 പേര്‍ വിദേശങ്ങളില്‍ നിന്നും 23 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും.
കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ് രമേശന്‍ കോവിഡ് പരിശോധനയില്‍ പോസിറ്റീവായി. 67 വയസ്സായിരുന്നു. ദീര്‍ഘനാളായി ശ്വാസകോശ, ഹൃദ്രോഗ ചികിത്സ നടത്തിയിരുന്നു.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
എറണാകുളം -13
പത്തനംതിട്ട -11
കോട്ടയം, കണ്ണൂര്‍ -10
പാലക്കാട് -7
മലപ്പുറം, കോഴിക്കോട് -6
ആലപ്പുഴ -5
കൊല്ലം -4
തൃശൂര്‍, കാസര്‍കോട് -3
ഇടുക്കി -2
തിരുവനന്തപുരം, വയനാട് -1
( തിരുവനന്തപുരത്തെ രോഗി മരിച്ചു.)
സമ്പര്‍ക്കത്തിലൂടെ രോഗികള്‍
കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ -2
മലപ്പുറം -1
ഇന്ന് രോഗമുക്തി നേടിയവര്‍ -73
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ -1348
പുതിയ ഹോട്ട് സ്‌പോട്ടുകള്‍ -5
തൃശൂര്‍ ജില്ല
അളഗപ്പ നഗര്‍
വെള്ളാങ്ങല്ലൂര്‍
തോളൂര്‍
കാസര്‍കോട് ജില്ല
കിനാനൂര്‍ – കരിന്തളം
കണ്ണൂര്‍ ജില്ല
തലശ്ശേരി
സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -125