വിവാഹിതരായി

0

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡീവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസില്‍ നടന്ന വിവാഹത്തില്‍ 50ല്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. ആദ്യമായാണ് ക്ലിഫ് ഹൗസ് വിവാഹ വേദിയാവുന്നത്.

ഇരുവരുടേയും രണ്ടാം വിവാഹമാണ്. പിണറായി വിജയന്റേയും കമലയുടേയും മകളായ വീണ ബംഗളുരുവില്‍ ഐടി സംരംഭകയാണ്. പി എം അബ്ദുല്‍ ഖാദര്‍- കെ എം അയിഷാബി ദമ്പതികളുടെ മകനാണ് മുഹമ്മദ് റിയാസ്. കോഴിക്കോട് സ്വദേശിയാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്.