ദേശീയപാതയില്‍ വന്‍ വാഹനാപടകം. മൂന്ന് ജീവനുകള്‍ നഷ്ടമായി. തിരുവനന്തപുരം ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളായ അസിന്‍, പ്രിന്‍സ്, മനീഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ടി ബി ജംഗ്ഷന് സമീപം പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്ന ലോറിയും കൊല്ലത്തേക്ക് പോയിരുന്ന ഫോര്‍ച്യൂണര്‍ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലായിരുന്നു ഇരുവാഹനങ്ങളും എന്നാണ് പറയപ്പെടുന്നത്. കാറില്‍ എട്ടുപേരുണ്ടായിരുന്നു.കാറ് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.