80 ലക്ഷത്തിലേക്ക്

0

ലോകം കോവിഡ് എന്ന് മഹാമാരിയുടെ പിടിയില്‍ തന്നെ. മനുഷ്യരാശിയുടെ നിലനില്‍പ്പ് ചോദ്യം ചെയ്ത് ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തോളമായി. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 79,82,822 പേര്‍ കോവിഡ് രോഗികളാണ്.

ലോകത്ത് മരണം 4,35,166 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. ലോകത്തിന് ആശ്വാസമായതും ഇത് മാത്രമാണ്. അമേരിക്കയും ബ്രസീലും രോഗീ വ്യപനത്തില്‍ വലഞ്ഞു. അമേരിക്കയില്‍ 21,62,054 രോഗികളും ബ്രസീലില്‍ 8,67,882 രോഗികളും ഉണ്ട്. പ്രതിദിനം ഉണ്ടാകുന്ന പുതിയ രോഗികളുടെ എണ്ണവും ഇവിടെ കൂടുകയാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം 19, 223 പുതിയ രോഗികള്‍ ഉണ്ടായി. ബ്രസീലില്‍ ഇത് 17,000 ല്‍ അധികമാണ്.

റഷ്യയില്‍ രോഗികള്‍ 5,28,964 ആണ്. ഇന്ത്യയാണ് നാലാമത്. ഇന്ത്യയില്‍ 3,20,922 ാേഗികളായപ്പോള്‍ മരണം 9195 ലേക്ക് ഉയര്‍ന്നു.