താല്‍ക്കാലികമായി അടച്ചിട്ട ഗുരുവായൂര്‍ ദേവസ്വം ഡെിക്കല്‍ സെന്റര്‍ ആശുപത്രി ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ആശുപത്രിയില്‍ വെച്ച് മരിച്ച രോഗിക്ക് കോവിഡ് സംശയത്തെ തുടര്‍ന്നാണ് ആശുപത്രി താല്‍ക്കാലികമായി അടച്ചിടാന്‍ ഡിഎംഒ നിര്‍ദേശിച്ചത്.
എന്നാല്‍ രോഗിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നും ആശുപത്രി ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും സൂപ്രണ്ട് ഡോ. എം വി മധു പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച പ്രകാരമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ആശുപത്രി പ്രവര്‍ത്തിക്കുക എന്നും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഡോ. മധു പറഞ്ഞു.
വൈലത്തൂര്‍ സ്വദേശിനിയാണ് ശ്വാസം മുട്ടലുമായി വന്ന് മരണമടഞ്ഞത്. ഹൃദയ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു.