തൃശൂര്‍ ജില്ലയിലെ മുണ്ടൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് ലയണ്‍സ് ക്ലബിന്റെ സഹായം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുണ്ടൂര്‍ ലയണ്‍സ് ക്ലബ് ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ മെഷീന്‍ കൈമാറി. ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കരസ്പര്‍ശമേല്‍ക്കാതെ തന്നെ സാനിറ്റൈസര്‍ ലഭിക്കുന്ന സംവിധാനമാണിത്. കൈകള്‍ യന്ത്രത്തിന്റെ മുന്‍ഭാഗത്ത് കാണിക്കുമ്പോള്‍ സെന്‍സര്‍ പ്രവര്‍ത്തനക്ഷമമാവുകയും സാനിറ്റൈസര്‍ കൈകളിലേക്ക് ഒഴിക്കുകയും ചെയ്യുന്ന സംവിധാനമാണിത്.
യന്ത്രത്തിന്റെ ഉദ്ഘാടനം കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജെ ആന്റോ നിര്‍വഹിച്ചു. ലയണ്‍സ് ജോയിന്റ് കാബിനറ്റ് സെക്രട്ടറി ബിജോയ് ആലപ്പാട് സംസാരിച്ചു.