ചൈനയ്‌ക്കൊപ്പം ചേര്‍ന്ന് ഇന്ത്യക്കെതിരായ നീക്കത്തില്‍ നേപ്പാള്‍. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലെ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം ഉണ്ടാക്കി. ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.
ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് നേപ്പാള്‍ പുതിയ നീക്കം നടത്തിയത്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത 258 പേരും ഭൂപടത്തിന് അനുകൂലമായി വോട്ട് ചെയ്തു. നേപ്പാളിന്റെ പുതിയ നീക്കം ചൈനയ്ക്ക് സഹായകരമാവും. ഇന്ത്യന്‍ അതിര്‍ത്തിയിലെ കലാപാനി, ലിംപിയാദുര പ്രദേശങ്ങള്‍ പുതിയ ഭൂപടം പ്രകാരം നേപ്പാളിലാണ്. ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ തന്ത്രപ്രധാന സൈനിക നിരീക്ഷണ കേന്ദ്രങ്ങള്‍ ഇവിടെയാണ്. ഇനി ദേശീയ അസംബ്ലിയുടെ അംഗീകാരം കൂടി വേണം.
പുതിയ സാഹചര്യത്തില്‍ ചൈനയ്‌ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമായി മാത്രമേ നേപ്പാളിന്റെ നടപടിയെ കാണാനാകൂവെന്ന് നിരീക്ഷകര്‍ പറയുന്നു. അടുത്തിടെ ചൈനയുമായി കൂടുതല്‍ അടുക്കുന്ന നയമാണ് നേപ്പാള്‍ സ്വീകരിക്കുന്നത്. കമ്യൂണിസ്റ്റ് സ്വാധീനമുള്ള സര്‍ക്കാരാണ് നേപ്പാളില്‍ അധികാരത്തിലുള്ളത്.