കോവിഡ് നിരീക്ഷണം വീട്ടില്‍ തന്നെ മതിയെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ കെ ഷൈലജ. പ്രവാസികളുടെ വീടിനെ കുറിച്ച് തദ്ദേശ പ്രതിനിധികള്‍ അന്വേഷിച്ച് സാഹചര്യം വിലയിരുത്തും. സൗകര്യമില്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ ക്വാറന്റീന്‍ നല്‍കും. സാമൂഹ വ്യാപനം ഇതുവരെ ഇല്ല.
സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് 10 ശതമാനം പേര്‍ക്കാണ്. ഇതി നിയന്ത്രിക്കാനാവും. ജനങ്ങള്‍ സഹകരിക്കുകയും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്താല്‍ മതി. രോഗം ആര്‍ക്കും വരാവുന്ന അവസ്ഥയാണ്. അത് എല്ലാവരും ഓര്‍ക്കണം.
10,000 ആന്റിബോഡി ടെസ്റ്റ് കിറ്റ് മാത്രമാണ് ഇപ്പോള്‍ ഉള്ളത്. 50,000 കിറ്റിന് കൂടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവരില്‍ നിന്ന് കൂടുതല്‍ സാമ്പിളുകള്‍ എടുക്കും. ഉറവിടം മനസ്സിലാകാത്ത രോഗികളുടെ സമീപ പ്രദേശങ്ങളില്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.