ജമ്മുകശ്മീരില്‍ സൈന്യം 9 ഭീകരരെ വധിച്ചു. ഷോപ്പിയാനില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം വധിച്ചത്. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു.
റബാന്‍ മേഖലയില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് 5 ഭീകരരെ വധിച്ചത്. ഇന്ന് പിഞ്ചോര മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്. ഇന്നലെ വധിച്ചവരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദും ഉള്‍പ്പെട്ടിട്ടുണ്ട്.