ലോകത്തിന്റെ നെറുകയിലാണ് ഇപ്പോള്‍ ന്യൂസിലന്‍ഡ്. അവസാന കോവിഡ് രോഗിയേയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവായി. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളില്ലാത്ത രാജ്യമായി ന്യൂസിലന്‍ഡ്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോഴാണ് ലോകത്തിന് ആശ്വസിക്കാന്‍ ഈ വാര്‍ത്ത. തീര്‍ച്ചയായും ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ നല്‍കുന്ന വാര്‍ത്തയാണിതെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.
ഫെബ്രുവരി 28ന് ശേഷം സജീവ കേസുകളില്ലാത്ത നിലയിലേക്ക് രാജ്യത്തെ എത്തിക്കാനായെന്ന് ന്യൂസിലന്‍ഡ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആഷ്‌ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു.എന്നാല്‍ ഇപ്പോഴുള്ള ജാഗ്രത ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെ 1154 കേസുകളും 22 മരണങ്ങളുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് ആഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണിലായിരുന്നു രാജ്യം.