HomeKeralaസ്‌കൂള്‍ പ്രവേശനവും ഓണ്‍ലൈനില്‍

സ്‌കൂള്‍ പ്രവേശനവും ഓണ്‍ലൈനില്‍

സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശനം ഓണ്‍ലൈനിലൂടെ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ നേരിട്ട് അപേക്ഷ നല്‍കിയവര്‍ വീണ്ടും ഓണ്‍ലൈനിലൂടെ അപേക്ഷിക്കേണ്ടതില്ല. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ 10 വരെ പ്രവേശനം നേടുന്നതിനും വിടുതല്‍ സര്‍ട്ടിഫിക്കറ്റിനും ആണ് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടത്.

നിലവില്‍ ക്ലാസ് പ്രമോഷന്‍ സമ്പൂര്‍ണ വഴിയാണ്. അത് അങ്ങിനെ തന്നെ തുടരും. സ്‌കൂള്‍ മാറ്റത്തിനും സമ്പൂര്‍ണ വഴി തന്നെയാണ് ഉത്തരവ് നല്‍കേണ്ടത്. പ്രധാനാധ്യാപകരുടെ സമ്പൂര്‍ണ ലോഗിനില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്കനുസരിച്ച് കുട്ടിയ്ക്ക് താല്‍ക്കാലിക പ്രവേശനം നല്‍കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് രക്ഷിതാവിന് അപേക്ഷയുടെ തല്‍സ്ഥിതി പോര്‍ട്ടലില്‍ പരിശോധിക്കാം. ഒറിജിനല്‍ രേഖകള്‍ സ്‌കൂള്‍ പ്രവേശന സമയത്ത് നല്‍കിയാല്‍ മതിയെന്ന് കൈറ്റ് സിഇഒ കെ അനവര്‍ സാദത്ത് പറഞ്ഞു.ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ sampoorna.kite.kerala.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Most Popular

Recent Comments